r/BiggBossMalayalamS • u/Unlucky_Fly5725 • 5h ago
REAL GA JA FRAUD
പണിമടിച്ചി ഐശ്വര്യ… നാടകറാണി തന്നെ!
മൂന്ന് ദിവസമായി വയ്യാ, വയ്യാ എന്ന് പറഞ്ഞ് ഒരു പണിക്കും ഇറങ്ങാതെ മാറിനിൽക്കുന്ന ഐശ്വര്യയെ കണ്ടാൽ ഒരു കാര്യം ഉറപ്പാണ്… പണിയെടുക്കേണ്ട സമയത്ത് മാത്രം അസുഖം! 😏
പക്ഷേ ടാസ്കും ഗെയിമും വന്നാലോ? അപ്പോൾ എല്ലാ ക്ഷീണവും എവിടെയോ പോകും. ഇന്ന് വിധികർത്താവായി ഇരിക്കാൻ പറഞ്ഞപ്പോൾ പോലും അതിന് സമ്മതമല്ല. എനിക്ക് ഗെയിം കളിക്കണം, ഞാൻ കളിക്കാം എന്നായി!
ഗെയിം കഴിഞ്ഞാൽ നേരെ പോയി കിടക്കാം. വീട്ടിലെ ജോലികളൊന്നും ചെയ്യേണ്ട, ഭക്ഷണം കഴിക്കേണ്ട സമയത്ത് കൃത്യമായി എത്തുകയും ചെയ്യാം. ഇതിലും നല്ലൊരു സൗകര്യം വേറെയുണ്ടോ? 😂
ഫാമിലി വീക്കാണെന്നും കാര്യമായ ടാസ്കുകളൊന്നും ഉണ്ടാകില്ലെന്നും അറിയാവുന്നതുകൊണ്ട് തന്നെ ഈ വയ്യായ്കയുടെ നാടകം തുടങ്ങിയതാണോ എന്ന് തോന്നിപ്പോകും!
ഇന്നലെ ആസിഫിന്റെ ഉപ്പ ഡാൻസ് കളിച്ചപ്പോ ഐശ്വര്യയാണ് അവിടെ ഏറ്റവും കൂടുതൽ തുള്ളിയത് അപ്പോൾ പിന്നെ ഈ വയ്യായ്കയുടെ രഹസ്യം എന്താണെന്ന് പ്രേക്ഷകർക്ക് മനസ്സിലായിക്കാണും!
പണിയെടുക്കാൻ വയ്യ, ഗെയിം കളിക്കാൻ നല്ല ഉഷാർ! ഇതല്ലേ ഐശ്വര്യയുടെ സ്വന്തം സ്ട്രാറ്റജി? നാടകരാണി തന്നെ! 😂🔥