r/MalayalamBooks • u/Economy-Comment-2613 • 3h ago
വി.ആർ. കൃഷ്ണയ്യർ നീതിയുടെ പോരാളി
അഭിഭാഷകൻ, ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ന്യായാധിപൻ, എം.എൽ.എ, സംസ്ഥാനത്തെ പ്രഥമമന്ത്രിസഭയിലെ നിയമമന്ത്രി, മനുഷ്യാവകാശത്തിൻ്റെ പോരാളി, നിയമപണ്ഡിതൻ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ.... അങ്ങനെ പലതുമാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ. എവിടെയൊക്കെ ഇടപെട്ടിട്ടുണ്ടോ അവിടെയൊക്കെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനിതരസാധാരണ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം .
ഈ പുസ്തകം ആദ്യാവസാനം ഒരേ ശൈലിയിൽ ഉള്ള ഒരു ജീവചരിത്രഗ്രന്ഥമല്ല. ഇതിൽ രവി കുറ്റിക്കാട് എഴുതിയ ജീവചരിത്രമുണ്ട്. കൃഷ്ണയ്യരുമായി അദ്ദേഹം നടത്തിയ അഭിമുഖം, കൃഷ്ണയ്യരുടെ ലേഖനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയുമുണ്ട്. കൃഷ്ണയ്യരെ കുറിച്ച് ഇ.എം.എസ്, എം.കെ. സാനു, പവനൻ എന്നിവരുടെ അഭിപ്രായങ്ങളുണ്ട്. അയ്യരുടെ രചനകളുടെ നീണ്ട ലിസ്റ്റ് -നൂറിൽ പരം ഗ്രന്ഥങ്ങൾ- അവസാനഭാഗത്ത് കാണാം.
കൃഷ്ണയ്യരെ അറിയാൻ മാത്രല്ല അദ്ദേഹം എന്തിനുവേണ്ടി നിലകൊണ്ടുവോ ആ ആശയ സംഹിതയെക്കുറിച്ചറിയാനും ഈ കൃതി സഹായകമാണ്.
Book size 24cm x 15.3cm
Paperback
376 pages
2014 print
Price rs 300
Offer price rs 240 + postage
Whatsapp message to 9447110465